കോഴിക്കോട് വാഹനാപകടം മാനന്തവാടി സ്വദേശി മരിച്ചു
കോഴിക്കോട് നടക്കാവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് മാനന്തവാടി സ്വദേശി മരിച്ചു. മാനന്തവാടി പെരുവക സുരേഷ് കുമാര്‍ (ബാബു ) സരോജിനി ദമ്പതികളുടെ മകന്‍ എസ് സന്ദീപ് (ശരത് – 33) ആണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.പരിക്കേറ്റ സന്ദീപിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്തുവരികയായിരുന്നു. ടിന്റുവാണ് ഭാര്യ. തുഷാര ഏക സഹോദരിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പെരുവകയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.