ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 27 ന്

0

കല്‍പ്പറ്റ: സംസ്ഥാനത്ത് 44 തദ്ദേശ ഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 27 ന് നടക്കും. വയനാട് ജില്ലയില്‍ മുട്ടില്‍ പഞ്ചായത്തിലെ മാണ്ടാട് വാര്‍ഡിലും ഉപതിരഞ്ഞെടുപ്പ്. 33 പഞ്ചായത്തു വാര്‍ഡുകളിലും 4 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും 4 നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 31 ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക ജൂണ്‍ 7 വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന 10 ന് നടക്കും. വോട്ടെണ്ണല്‍ ജൂണ്‍ 28 ന് രാവിലെ 10 മണിക്ക്. മുട്ടില്‍ മാണ്ടാട് ഉള്‍പ്പടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.

Leave A Reply

Your email address will not be published.

error: Content is protected !!
18:39