കക്കടവ് പുഴയില്‍ അറവ് മാലിന്യം കണ്ടെത്തി
നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായുപയോഗിക്കുന്ന തരുവണ കക്കടവ് പുഴയില്‍ അറവ് മാലിന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.23 ചാക്കോളം മാലിന്യങ്ങളാണ് പുഴയിലും പുഴയോരത്തുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ നിക്ഷേപിച്ചത്.പ്രദേശത്ത് ദുര്‍ഗന്ധം പടര്‍ന്നതോടെ നാട്ടുകാര്‍ പരിശോധനിച്ചപ്പോഴാണ് കക്കടവ് കള്ള് ഷാപ്പിന് പരിസരത്ത് പുഴയോരത്ത് ചാക്കുകെട്ടുകളിലായി മാലിന്യം ഉപേക്ഷിച്ചത് കണ്ടെത്തിയത്.വെള്ളമുണ്ട പഞ്ചായത്ത്, ആരോഗ്യ വകുപ്പധികൃതരെ നാട്ടുകാര്‍ വിവരമറിയിച്ചു.അനധികൃത അറവ് ശാലകളില്‍ നിന്നാണ് മാലിന്യം തള്ളിയതെന്നാണ് ആക്ഷേപം. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍.