വിദ്യാര്‍ത്ഥികളെ ആദരിച്ചു

0

നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്ക് എ ക്ലാസ്സ് മെമ്പര്‍മാര്‍ക്ക് മാരക ഗണത്തില്‍ വരുന്ന രോഗങ്ങള്‍ പിടിപെട്ടാല്‍ ചികിത്സ സഹായം നല്‍കുന്നതിന്റെയും നലൂര്‍നാട് വില്ലേജില്‍ എ പ്ലസ് നേടിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങും, കരിയര്‍ ഗൈഡന്‍സ് കോഴ്‌സിന്റ് ഔപചാരികമായ ഉദ്ഘാടനവും ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് മനു ജി കുഴിവേലി അധ്യക്ഷനായിരുന്നു. സതീഷ് ബാബു സ്വാഗതവും സി.എം സന്തോഷ് നന്ദിയും പറഞ്ഞു. എ.എന്‍ പ്രഭാകരന്‍, കെ മുരളീധരന്‍, ഷീല കമലാസന്‍, എം.പി വത്സന്‍, അംബുജാക്ഷി, പി.ആര്‍ ലക്ഷ്മണന്‍, സജീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!