ഒറ്റമുറി കൂരയില്‍ ആറ് കുട്ടികളുമായി സീതയ്ക്കും കുഞ്ഞിനും നരകജീവിതം

0

ബത്തേരി: അധികൃതരാല്‍ അവഗണിക്കപ്പെട്ട് പ്രാചീന ഗോത്രവര്‍ഗ്ഗ കുടുംബം. ഓടപ്പള്ളം കാട്ടുനായ്ക്ക കോളനിയിലെ കുഞ്ഞന്‍-സീത ദമ്പതികളും മക്കളുമാണ് അധികൃതരാല്‍ അവഗണിക്കപ്പെട്ട് പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും തുണികള്‍കൊണ്ടും വലിച്ചുകെട്ടിയ ഒറ്റമുറി കൂരക്കുള്ളില്‍ ആറുകുട്ടികളുമായി നരകതുല്യമായ ജീവതം നയിക്കുന്നത്. ഈ കാഴ്ച ആരുടെയും മനസ്സലിയിക്കുന്നതാണ്.

നൂല്‍പ്പുഴ പഞ്ചായത്തിലെ വനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഓടപ്പള്ളം കാട്ടുനായിക്ക കോളനിയിലെത്തിയാല്‍ ഇടുവശത്തായി ഒരു കൂര കാണാം.പഴയതുണികളും പ്ലാസ്റ്റിക് ഷീറ്റും ആസ്ബറ്റോസ് ഷീറ്റ് മേല്‍ക്കുര താങ്ങുന്ന ഒരു കൂര.രണ്ടാള്‍ നിന്നാല്‍ സ്ഥലം തീരുന്ന ഈ ഒറ്റമുറികൂരയിലാണ് കോളനിയിലെ കുഞ്ഞനും ഭാര്യസീതയും ഇവരുടെ ആറുമക്കളമടുങ്ങന്ന എട്ടംഗകുടുംബം താമസിക്കുന്നത്. കുട്ടികളുടെ പുസ്തകങ്ങളും ഇവരുടെ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും എല്ലാം ഈ കൂരയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ തന്നെയാണ് ഇവരുടെ അന്തിയുറക്കവും. യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത ജീവിതമാണ് ഇവരുടേത്. അതീവ പരിഗണന ലഭിക്കേണ്ട ഗോത്രവര്‍ഗ്ഗവിഭാഗമായ കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട കുടുംബമാണ് ഇത്തരത്തില്‍ ഒരു വീടെന്ന സ്വപ്നവുമായി കൂരക്കുള്ളില്‍ അധികൃതരുടെ കനിവ്കാത്ത് കഴിഞ്ഞുകൂടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!