നാട്ടുചന്ത പച്ചക്കറി

0

നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഫാര്‍മേഴ്‌സ് ക്ലബ്ബ്, എടവക കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ദ്വാരകയില്‍ ആരംഭിച്ച നാട്ടുചന്ത എന്ന പേരില്‍ പച്ചക്കറി ചന്ത ആരംഭിച്ചു. ഉദ്ഘാടനം പൈതൃക നെല്‍വിത്ത് സംരംക്ഷകന്‍ ചെറുവയല്‍ രാമന്‍ നിര്‍വ്വഹിച്ചു ബാങ്ക് പ്രസിഡണ്ട് മനു കുഴിവേലി അധ്യക്ഷനായിരുന്നു. സെക്രട്ടറി പി.ആര്‍ ലക്ഷ്മണന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് എം.പി വത്സന്‍ നന്ദിയും പറഞ്ഞു. മുന്‍ പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, കെ മുരളീധരന്‍ പഞ്ചായത്തംഗം സി.സി ജോണി, സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രകുമാര്‍, പി.കെ അനില്‍കുമാര്‍ എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!