ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

0

നടവയല്‍, പനമരം, ഏച്ചോം കുപ്പാടിത്തറ, കമ്പളക്കാട്,വെണ്ണിയോട് കാവുമന്ദം എന്നിവിടങ്ങളില്‍ പരക്കെ കൃഷിനശിച്ചു. വീടുകള്‍ക്ക് മുകളില്‍ മരം വീണു. കാറ്റില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു.

നടവയല്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ശക്തമായ വേനല്‍മഴയും ഇടിയും മിന്നലും കാറ്റും ഉണ്ടായത്. നെയ്ക്കുപ്പ ജംഗ്ഷനില്‍ ആനിക്കാട് ഷൈല ജോര്‍ജ്ജിന്റെ വീടിന് മിന്നലേറ്റ് തറ ചിതറി. നടവയല്‍ ടൗണിനടുത്ത് സി.എം കോണ്‍വെന്റിന്റെ മേല്‍ക്കൂര തകര്‍ന്നു. മരം വീണ് ചീങ്ങോട് കാനാപറമ്പില്‍ ജോസിന്റെ പ്രാവ്, കാട ഫാം എന്നിവ നശിച്ചു. റബ്ബറും കവുങ്ങും വാഴയും വ്യാപകമായി ഒടിഞ്ഞു. പ്രദേശത്ത് കേബിള്‍ ബന്ധവും താറുമാറായി. വെണ്ണിയോട് തുരുത്തിയില്‍ റഷീദുന്റെ ഭാഗീകമായി തകര്‍ന്നു. കനത്ത മഴയിലും കാറ്റിലും കുപ്പാടിത്തറ വില്ലേജില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. 15 വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ഒരു ലക്ഷത്തിലധികം വാഴകൃഷി നശിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുകയാണ്. പനമരം പഞ്ചായത്തില്‍ 13,14 വാര്‍ഡുകളില്‍ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. എരനെല്ലിയില്‍ മരങ്ങള്‍ റോഡില്‍ വീണ് ഗതാഗതം തടസപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!