പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

0

പനമരം കീഞ്ഞുകടവ് പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. നീര്‍വാരം ഗവ.ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും, പനമരം കീഞ്ഞുകടവ് പുത്തന്‍തോട്ടത്തില്‍ ആസിഫലി ആസിയ ദമ്പതികളുടെ മകനുമായ അജ്മല്‍ (17) ആണ് മരിച്ചത്. നോമ്പ് പ്രമാണിച്ച് ഇന്നലെ രാത്രി പള്ളിയില്‍ കിടന്നുറങ്ങിയ അജ്മല്‍ ഇന്ന് രാവിലെ ആറരയോടെ സുഹൃത്തുക്കളോടൊപ്പം പനമരം കബനി പുഴയിലെ കീഞ്ഞ് കടവ് പുഴക്കടവില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുഴയില്‍ മുങ്ങിയ ഉടന്‍ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിക്കുകയും, നാട്ടുകാര്‍ തിരച്ചില്‍ നടത്തി അജ്മലിനെ അര മണിക്കൂറിനുള്ളില്‍ പുറത്തെടുത്ത് ജില്ലാശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിക്കുകയായിരുന്നു. ആബിദ്, അസീബ എന്നിവര്‍ സഹോദരങ്ങളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!