കടമാന്‍തോട് പദ്ധതി എത്രയും വേഗം നടപ്പാക്കണം

0

സമഗ്ര വരള്‍ച്ച നിവാരണത്തിനായി ആവിഷ്‌കരിച്ച കടമാന്‍തോട് പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് കടമാന്‍തോട് പദ്ധതി കര്‍മ്മസമിതി കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കടമാന്‍തോട് പദ്ധതിക്കുവേണ്ടി 2012 പ്രോജക്ട് തയ്യാറാക്കുകയും 2013 അന്നത്തെ ജലസേചന വകുപ്പ് മന്ത്രി മുന്‍കൈയെടുത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തതാണ്. അന്ന് കാര്യമായ എതിര്‍പ്പ് പദ്ധതിക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടും പദ്ധതിയുടെ പ്രാഥമിക നടപടികള്‍ പോലും സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് തയ്യാറായില്ല. കേരളം ഉപയോഗപ്പെടുത്താത്ത ജലത്തിനു വേണ്ടി തമിഴ്‌നാടും കര്‍ണാടകയും അവകാശങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ ഉന്നയിച്ചു കഴിഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കുടിവെള്ളക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന പുല്‍പ്പള്ളി മുള്ളന്‍കൊല്ലി തുടങ്ങിയ പ്രദേശത്തുകാര്‍ക്ക് വലിയ ആശ്വാസകരമാകും. അതിനാല്‍ തന്നെ എത്രയും വേഗം പദ്ധതി നടപ്പാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കടമാന്‍തോട് പദ്ധതി കര്‍മ്മ സമിതി ചെയര്‍മാന്‍ എം ആര്‍ ജനകന്‍, കണ്‍വീനര്‍ ജോസ് നെല്ലേടം, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!