കോളറ- ഭക്ഷണശാലകളില്‍ ആരോഗ്യ വകുപ്പ് പരിശോധന
വെള്ളമുണ്ട: ജില്ലയില്‍ കോളറ രോഗം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ നിരവില്‍പുഴ, കോറോം, ചീപ്പാട്, മക്കിയാട് തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പൊതുജനാരോഗ്യ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യൂസഫ് വടക്കയില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.കെ.ഷാജി, സുബിന്‍ ചന്ദ്രബാബു, ജാസ്മിന്‍ പി. എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.