വെഞ്ചൂറ വെബ് 2 ദൃശ്യ വിസ്മയത്തിന് സമാപനം
മാനന്തവാടി: വെഞ്ചൂറ സ്‌കൂള്‍ ഓഫ് മ്യുസിക്കിന്റെ ആഭിമുഖ്യത്തില്‍ മെയ് 15 മുതല്‍ മാനന്തവാടി വീണ തിയേറ്ററില്‍ സംഘടിപ്പിച്ച വെഞ്ചൂറ വെബ് 2 ദൃശ്യ വിസ്മയം സമാപിച്ചു. ചലചിത്ര പിന്നണി രംഗത്തെ പ്രമുഖരോടൊപ്പം വയനാടിന്റ താരങ്ങളായ ജോസി രാഗതരംഗ്, നാട്യ രത്‌ന മനോജ്, ജോബ്‌സ് ആന്റ് സാബ്‌സ് ഡാന്‍സ് സ്‌കൂള്‍, മേജോ മഹേഷ് എന്നിവരുടെ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറി. ജില്ലയില്‍ ആദ്യമായി ഗ്രാന്‍ഡ് വയലിന്‍ ചേല്ലോ, ഹവായ് ഗിറ്റാര്‍, അക്കോര്‍ഡി മുതലായ സംഗീത ഉപകരണങ്ങളും പരിപാടിയില്‍ അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ചടങ്ങില്‍ ആദരിച്ചു. കൗണ്‍സിലര്‍ ഹുസൈന്‍ കുഴിനിലം, ജോണി അറക്കല്‍ എന്നിവര്‍ സംസാരിച്ചു.