അശാസ്ത്രിയ റോഡ് നിര്‍മ്മാണം; ടാറിംഗ് മാറ്റിചെയ്തു

0

അശാസ്ത്രിയമായ രീതിയില്‍ റോഡ് ടാറിംഗ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ടാറിംഗ് മാറ്റിചെയ്തു. ബത്തേരി ചുങ്കം കൈപ്പഞ്ചേരി-മൈതാനികുന്ന്-കല്ലുവയല്‍ റോഡ് ടാറിംഗിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. മൈതാനികുന്ന് വളവില്‍, കഴിഞ്ഞദിവസത്തെ മഴയില്‍ റോഡില്‍ ചളനിറഞ്ഞിരുന്നു.ഇത് നീക്കം ചെയ്യാതെ അതിനുമുകളില്‍ ടാറിംഗ് നടത്തിയെന്നാണ് ആരോപിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് മാറ്റി രണ്ടാമത് ഈ ഭാഗത്ത് ടാറിംഗ് നടത്തി. കൂടാതെ ലവലൈസ്ഡ് ടാറിംഗാണ് നടക്കുന്നതെങ്കിലും പലഭാഗത്തും ആവശ്യത്തിന് കനമില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയമായ രീതിയിലാണ് ടാറിംഗ് നടക്കുന്നതെന്നും പി.ഡബ്ല്യു.ഡി അധികൃതര്‍ അറിയിച്ചു. രണ്ടര കിലോ മീറ്റര്‍ ദൂരം വരുന്ന റോഡ് ഒന്നരകോടി സ്പെഷ്യല്‍ ഫണ്ട് ഉപയോഗിച്ചാണ് ടാറിംഗ് നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!