വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വീട്ടമ്മയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താന്നിക്കല്‍ മുയല്‍ കോളനി റിട്ട. ബാങ്ക് ജീവനക്കാരന്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിനുള്ളില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: വിപിന്‍, ഹണിമ. പോസ്റ്റുമാര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ദേഹത്ത് മര്‍ദ്ദനത്തിന്റെ പാടുകളുള്ളതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും മകനെയും പോലീസ് ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.