വൈബ് 2 ദൃശ്യവിസ്മയം മെയ് 13 മുതല്‍
മാനന്തവാടി വെഞ്ചൂറ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ വെഞ്ചുറ വൈബ് 2 ദൃശ്യവിസ്മയം മെയ് 13 മുതല്‍ 15 വരെ നടക്കും. മാനന്തവാടി വീണാ തീയ്യേറ്ററില്‍ വെച്ചാണ് ദൃശ്യവിസ്മയം അരങ്ങേറുകയെന്ന് ഡയറക്ട്ടര്‍ ആന്റണി കെ.എ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചലച്ചിത്ര പിന്നണി രംഗത്തെ പ്രമുഖരോടൊപ്പം വയനാടിന്റെ അഭിമാനതാരങ്ങളായ ജോസി രാഗതരംഗ്, നാട്യരത്‌ന മനോജ് മാസ്റ്റര്‍, ജോബ്‌സ് & സാബ്‌സ് ഡാന്‍സ് സ്‌കൂള്‍ മോജോ മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് ദൃശ്യവിസ്മയം ഒരുക്കുന്നത്. ജില്ലയില്‍ ആദ്യമായി ഗ്രാന്‍ഡ് വയലിന്‍- സെല്ലോ, ഹവായ് ഗിറ്റാര്‍ മുതലായ ഉപകരണങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം യൂടൂബില്‍ വയലറായ അജി കൊളോണിയയുടെ നമ്മ കനാത്ത് എന്ന ഗാനവും ആലപിക്കപ്പെടുമെന്നും ആന്റണി കെ.എ.പറഞ്ഞു. പ്രത്യേക എന്‍ട്രി പാസുകള്‍ മുഖേനയാണ് തീയ്യറ്ററിലേക്കുള്ള പ്രവേശനം.