ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇല്ലായ്മയിലൂടെ നടന്നുകയറി നൂറ് ശതമാനം വിജയം എന്ന അപൂര്‍വ്വ നേട്ടത്തില്‍ അര്‍ഹത നേടിയ സര്‍ക്കാര്‍ ഹൈസ്‌കൂളാണ് മുപ്പൈനാട് റിപ്പണ്‍ ഗവ. സ്‌കൂള്‍. സ്വന്തമായൊരു കെട്ടിടം പോലുമില്ലാത്ത യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ മുറികളിലിരുന്ന് പഠിച്ചാണ് 60 കുട്ടികള്‍ പരീക്ഷയെഴുതിയത്. 60 പേരും വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ റിപ്പണ്‍ പ്രദേശം.
ബാലാരിഷ്ടതകളോട് പൊരുതി മുന്നേറി നൂറ് മേനി വിജയം നേടിയിരിക്കുകയാണ് റിപ്പണ്‍ ഗവ. ഹൈസ്‌കൂള്‍. 2013 ലാണ് ഹൈസ്‌ക്കൂളാക്കി ഉയര്‍ത്തിയത്. 2015-16 അദ്ധ്യായന വര്‍ഷത്തിലാണ് ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങിയത്. ഈ വര്‍ഷം നൂറ് മേനി വിജയം നേടിയത് എസ്.എസ്.എല്‍.സി മൂന്നാമത് ബാച്ചാണ്. തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കളാണിവിടെ പഠനത്തിനെത്തുന്നത്. സര്‍ക്കാര്‍ സ്‌കൂളിനും നൂറ് മനി വിജയം കൈവരിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗവ.റിപ്പണ്‍ സ്‌കൂള്‍.