കെഎസ്ആര്‍ടിസി ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു
മാനന്തവാടി: മാനന്തവാടിക്കടുത്ത് തലപ്പുഴ വരയാലിൽ ടിപ്പർ ലോറിയും കെ.എസ്.ആർ.ടി.സി.യും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ടിപ്പർ ഡ്രൈവർ തൃശ്ശിലേരി കലൂരാത്ത് ജേക്കബിന്റയും അന്നമ്മയുടെയും മകൻ ജിജോ ജേക്കബ് (30) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. പറശ്ശിനിക്കടവിൽ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ബസ്സും എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.22 ഓളം പേർക്ക് പരിക്കേറ്റു. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല . ഇന്നലെ ഉച്ചകഴിഞ്ഞ് മാനന്തവാടി കെ.എസ് ഇ.ബി. ഓഫീസിന് സമീപം കെ.എസ്.ആർ.ടി.സി.ബസും ലോറിയും കാറും കൂട്ടിയിടിച്ച് ഡ്രൈവർമാർ ഉൾപ്പടെ 26 പേർക്ക് പരിക്കേറ്റിരുന്നു.