ബസ്സും ലോറിയും കൂട്ടിയിടിച്ചു 15 ഓളം പേര്‍ക്ക് പരിക്ക്
മാനന്തവാടി: കെ.എസ്.ആര്‍.ടി.സി.ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 29 പേര്‍ക്ക് പരിക്ക്. അപകടം നടന്നത് ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ഓടെ മാനന്തവാടി കെ.എസ്.ഇ.ബി.ഓഫീസിന് സമീപം വെച്ച്. ബസ്സ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റതെഴിച്ചാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിച്ച ടിപ്പറിനു പുറകില്‍ കാറും കൂട്ടിയിടിച്ചു.
ബസ്സ് ഡ്രൈവര്‍ മാനന്തവാടി ആറാട്ടുതറ സ്വദേശി മുരളി, ബസ്സ് യാത്രക്കാരായ പിലാക്കാവ് സ്വദേശിനി ലിസി, വെണ്‍മണി സ്വദേശി ദേവസ്യ എന്നിവര്‍ക്കാണ് സാരമായ പരിക്കേറ്റത്. ബാക്കിയുള്ളവര്‍ക്ക് നിസാര പരിക്കുകളും സംഭവിച്ചു. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. നിസാര പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് വിധേയമാക്കി. കോഴിക്കോടു നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്നു ബസ്സ് ഇരിട്ടിയില്‍ നിന്നും കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്നയുടന്‍ പോലീസും ഫയര്‍ഫോഴ്‌സും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും സ്ഥലത്തെത്തി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിക്കുകയും കൂട്ടിയിടിച്ച വാഹനങ്ങള്‍ എടുത്തു മാറ്റി വാഹനഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.