പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പാറക്കടവ് ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ തുരത്തി. കുറിച്യാട് വനമേഖലയിലെ വണ്ടിക്കടവ് വനങ്ങളിലേക്കാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വനപാലകര്‍ തുരത്തിയത്. ഇന്ന് കാലത്ത് 8 മണിക്കാണ് കടുവയെ തുരത്താന്‍ സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത് കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം വനപാലകര്‍ ശ്രമമാരംഭിച്ചത്. കാലിന് പരിക്കുള്ളതുകൊണ്ടാണ് കടുവ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയതെന്ന് സംശയിക്കുന്നു. പാറക്കടവ് കാപ്പിപ്പാടിയില്‍ മിനിയുടെ ആടിനെ ഇന്നലെ രാത്രി 2 മണിയോടെ കടുവ കൊന്ന് ഭക്ഷിച്ചിരുന്നു. കൂട്ടില്‍ നിന്ന് 200 കിലോ മീറ്ററോളം ദൂരത്തേക്ക് ആടിന വലിച്ചു കൊണ്ടു പോയി കാപ്പിത്തോട്ടത്തില്‍ വെച്ച് ഭക്ഷിക്കുകയായിരുന്നു. കടുവ ജനവാസ കേന്ദ്രത്തില്‍ തങ്ങിയതിനാല്‍ വനംവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. ജില്ലാ കളക്ടര്‍ 144 ഉം പ്രഖ്യാപിച്ചിരുന്നു. കടുവയെ കാട്ടിലേക്ക് തുരത്തിയെങ്കിലും സ്ഥലത്ത് ശക്തമായ കാവല്‍ തുടരുകയാണ്. വനംവകുപ്പ് പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.