വേറിട്ട അനുഭവമായി പോളിംഗ് സ്‌റ്റേഷന്‍
വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒരുക്കിയ മാതൃകാ പോളിംഗ് സ്റ്റേഷന്‍. വോട്ടര്‍മാര്‍ക്ക് വേറിട്ട അനുഭവമായി. ഒരു കല്ല്യാണ വീട്ടില്‍ കയറി വരുന്ന പ്രതീതിയാണ് ഈ പോളിംഗ് സ്റ്റേഷനിലേക്ക് കയറിവരുന്ന വോട്ടര്‍ക്ക് ആദ്യം അനുഭവപ്പെടുക. കുലച്ച വാഴയും, ഇളനീര്‍ കുലയും, കുരുത്തോല തോരണവും ആദ്യം സ്വാഗതം ഏകും. പിന്നീട് കാണുന്നത് വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്ന കുതിരകളെയാണ്. പോളിംഗ് ബൂത്തില്‍ അടുത്തെത്തിയാല്‍ വോട്ടര്‍മാര്‍ക്ക് ഇരിക്കാന്‍ കസേരകള്‍ റെഡി. വലിയ ടിവി സ്‌ക്രീനില്‍ ഇഷ്ടമുള്ള പരിപാടികളും ആസ്വദിക്കാം. പിന്നീട് ഓരോ വോട്ടര്‍മാര്‍ക്കും ബൂത്തില്‍ കയറി വോട്ട് ചെയ്തതിനുശേഷം മധുരം നല്‍കും. കുടിക്കാന്‍ ജ്യൂസും റെഡി. 122-ാം നമ്പര്‍ ബൂത്ത് ആയ ഇവിടെ 800 വോട്ടര്‍മാരാണുള്ളത്. 403 പുരുഷന്മാരും 397 സ്ത്രീ വോട്ടര്‍മാരും. ഇന്നിവിടെ വോട്ട് ചെയ്ത് മുഴുവന്‍ വോട്ടര്‍മാരും സ്‌കൂളില്‍ ഒരുക്കിയ സൗകര്യത്തെ പറ്റി വാനോളം പുകഴ്ത്തിയാണ്. മടങ്ങിയത്. ബൂത്ത് സന്ദര്‍ശിച്ച മാനന്തവാടി സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസിനും സഹപ്രവര്‍ത്തകരൂം ഇവിടത്തെ സൗകര്യത്തെ പറ്റി പ്രശംസിച്ചു. വെള്ളമുണ്ട വില്ലേജ് ഓഫീസര്‍ സന്ദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള വില്ലേജ് ജീവനക്കാരും, സ്‌കൂള്‍ മാനേജ്‌മെന്റും കൈകോര്‍ത്താണ്. വോട്ടര്‍മാര്‍ക്ക് സൗകര്യങ്ങളെല്ലാം ഒരുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിലേക്ക് പ്രിയ വോട്ടര്‍മാര്‍ക്ക് സ്വാഗതമേകി കൊണ്ടുള്ള ബാനറുകള്‍ എല്ലായിടത്തും ഉണ്ടെങ്കിലും ഇത് ആസ്വാദനം ആക്കിയത് ഈ ബൂത്തിലാണ് എന്നതാണ് സത്യം.