അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നോട്ടീസ്

0

അപകട നിലയില്‍ ബത്തേരി ടൗണില്‍ കച്ചവട സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളും എ.സി.പി ഷീറ്റുകള്‍ ഉപയോഗിച്ച് തീര്‍ത്ത ഷോ വാളുകളും നീക്കം ചെയ്യാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ബത്തേരി നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍.സാബു.കഴിഞ്ഞ ദിവസം ബത്തേരി മാനിക്കുനിയിലെ സെഞ്ച്വറി ഫാഷന്‍ സിറ്റിയിലെ എ.സി.പി ഷീറ്റുപയോഗിച്ച് തീര്‍ത്ത 120 അടി നീളവും 20 അടി വീതിയിലുമുള്ള വലിയ ഷോ വാള്‍ തകര്‍ന്നു വീണിരുന്നു.ഇതേ തുടര്‍ന്ന് നിരവധി വാഹനങ്ങളും തകര്‍ന്നു.നിര്‍മാണ സമയത്ത് നഗരസഭയില്‍ നല്‍കിയ പ്ലാനിന് വിഭിന്നമായാണ് ഷോ വാള്‍ തീര്‍ത്തിരിക്കുന്നതെന്നും ഇവര്‍ക്കും നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതായും ചെയര്‍മാന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!