രാഹുല്‍ഗാന്ധി കളി കോപ്പുകൊണ്ടാണ് കളിക്കുന്നത്: എം.എം മണി
കൈയ്യില്‍ ഒന്നുമില്ലാതെ കളി കോപ്പുകൊണ്ടാണ് രാഹുല്‍ഗാന്ധിയും കൂട്ടരും കളിക്കുന്നതെന്ന് മന്ത്രി എം.എം മണി. പി.പി സുനീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് വാളാട് ടൗണില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനേശ് ബാബു അധ്യക്ഷനായിരുന്നു. പി ഗഗാറിന്‍, എ.എന്‍ പ്രഭാകരന്‍, പി.വി സഹദേവന്‍, എ.പി കുര്യാക്കോസ് പി.ടി ബേബി എന്നിവര്‍ സംസാരിച്ചു. പൊതുയോഗത്തിന് മുന്നോടിയായി നടത്തിയ റോഡ് ഷോക്ക് അനിഷാ സുരേന്ദ്രന്‍, ഷൈമ മുരളീധരന്‍, എന്‍ജെ ഷജിത്ത്, വിജെ ടോമി എന്നിവര്‍ നേതൃത്വം നല്‍കി.