മോദി വീണ്ടും അധികാരത്തില്‍ വരണം: എ. ഗോപാലകൃഷ്ണന്‍

0

സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തിയ മോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് അഖില ഭാരതീയ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകനും ആര്‍.എസ്.എസ്. മുന്‍ പ്രാന്തപ്രചാരകനുമായ എ.ഗോപാലകൃഷ്ണന്‍. എന്‍.ഡി.എ മാനന്തവാടി നിയോജക മണ്ഡലം മഹിളാ സംഗമം ക്ഷീരസംഘം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ്. സുരക്ഷ മാത്രമല്ല നഗരങ്ങളില്‍ സഞ്ചാരസ്വാതന്ത്രത്തോടൊപ്പം സ്ത്രീകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ രാജ്യത്താകെ ഒരുക്കിയതും മോദി സര്‍ക്കാരാണ്. പ്രതിരോധം, വിദേശം തുടങ്ങി പ്രധാന വകുപ്പുകള്‍ വനിതകള്‍ക്കായി മോദി നല്‍കിയപ്പോള്‍ അത്തരം വകുപ്പുകളില്‍ വിജയ കൊടി പാറിക്കാന്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്ക് കഴിഞ്ഞത് മോദി സര്‍ക്കാരിന്റെ പൊന്‍കിരീടമാണെന്നും എ.രാധാകൃഷ്ണന്‍ പറഞ്ഞു.

സ്ത്രീകളുടെ രാഷ്ട്രീയ പ്രവര്‍ത്തനം ഇന്ന് മറ്റ് പാര്‍ട്ടികളില്‍ സുരക്ഷിതമല്ല എന്നതാണ് ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.സംസ്ഥാനത്ത് സ്ത്രീ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ എന്‍.ഡി.എ.മുന്നണി മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.ലക്ഷ്മി കാക്കോട്ടറ അദ്ധ്യക്ഷത വഹിച്ചു.ലക്ഷ്മിദേവി, എം.ശാന്തകുമാരി, വിബിത ഗിരീഷ്, ശ്രീലത ബാബു, ബിന്ദു വിജയകുമാര്‍, കെ.മോഹന്‍ദാസ്, കെ .പ്രതീപ്, കെ.ജി.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!