സ്പോര്‍ട്സ് മേഖലയില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫുട്ട് ഔട്ടിന്റെ പതിനൊന്നാമത് ഫുട്ബോള്‍ ടര്‍ഫ് ബത്തേരി ദൊട്ടപ്പന്‍കുളത്ത് ആരംഭിച്ചു. ടര്‍ഫിന്റെ ഉദ്ഘാടനം ഡബ്ല്യു.എം.ഒ ട്രഷറര്‍ പട്ടാമ്പി ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എല്‍.പ്ലയര്‍ സുഷാന്ത് മാത്യു മുഖ്യാഥിതിയായിരുന്നു. ഇത്തിഹാദ് ഫുട്ബോള്‍ അക്കാദമി കോച്ചും പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരവുമായ ആന്റോ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് യവേഫ മലങ്കര സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും ഉണ്ടായിരുന്നു.