അനാശാസ്യം ഒരാള്‍ പിടിയില്‍

0

മാനന്തവാടി കുറുക്കന്‍മൂലയില്‍ വാടക വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന് ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ ചെമ്മങ്ങാട്ട് പ്രദീപ് (32) ആണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. മൈസൂരില്‍ നിന്ന്് സ്ത്രീകളെ എത്തിച്ച് വാടകവീട്ടില്‍ അനാശാസ്യം നടത്തുമ്പോഴാണ് മാനന്തവാടി സി.ഐയും സംഘവും ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി കുറെ കാലമായി മൈസൂരില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് ഫോണ്‍ മുഖാന്തിരവും, വാട്‌സാപ്പ് മുഖാന്തിരവുമാണ് ആവശ്യക്കാരെ കണ്ടെത്തിയത്. മറ്റ് പ്രതികളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!