കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ മുസ്ലീം വോട്ടുകള്‍ കണ്‍സോളിഡേറ്റ് ചെയ്യാമെന്ന കോണ്‍ഗ്രസ് തന്ത്രം നടപ്പാവില്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. വയനാട് കളക്ട്രേറ്റില്‍ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, ബി.ജെ.പി, ബി.ഡി.ജെ.എസ് നേതാക്കള്‍ തുടങ്ങിയവരോടൊപ്പം 11.30 ഓടെയാണ് വയനാട് മണ്ഡലം വരണാധികാരിക്ക് തുഷാര്‍ പത്രിക നല്‍കിയത്.
മുസ്ലീം വോട്ട് ഏകീകരിക്കാമെന്ന കോണ്‍ഗ്രസ് തന്ത്രം വിലപ്പോവില്ലെന്നും കേരളം മതേതര സംസ്ഥാനമാണെന്നും ബി.ഡി.ജെ.എസ് ജാതിമത ചിന്തകള്‍ക്ക് അതീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ അമേഠിയില്‍ ഇതുവരെ ഒരു വികസനവും നടത്താത്ത രാഹുല്‍ ഗാന്ധി തെക്കെ ഇന്ത്യയിലെ വയനാട്ടില്‍ എന്തു വികസനമാണ് ഉണ്ടാക്കുമെന്നാണ് പറയുന്നതെന്നും തുഷാര്‍ ചോദിച്ചു. ശബരിമല പ്രശ്‌നത്തില്‍ സി.പി.ഐ.എം വിശ്വാസികളെ മുന്നില്‍ നിന്നും കോണ്‍ഗ്രസ് പിന്നില്‍ നിന്നും കുത്തിയെന്ന് തുഷാറിനോടൊപ്പമുണ്ടായിരുന്ന പി.എസ് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. സ്ത്രീ പ്രവേശനത്തെ രാഹുല്‍ എതിര്‍ത്തെന്ന പ്രചാരണം ഹിമാലയന്‍ നുണയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.