ഇന്ന് വൈകിട്ട് 5 മണിക്കുള്ളില്‍ രാജി വെച്ചില്ലെങ്കില്‍ ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കേരള കോണ്‍ഗ്രസ് എം വയനാട് ജില്ലാ പ്രസിഡണ്ട് കെ.ജെ ദേവസ്യ. രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് സാബു രാജി വെയ്ക്കണമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടിരുന്നു. വയനാട്ടില്‍ എല്‍.ഡി.എഫ് ബന്ധം വിടണമെന്നും ജില്ലാ ഘടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 5 മണിക്കുള്ളില്‍ രാജി വെച്ചില്ലെങ്കില്‍ പുറത്താക്കുന്ന കാര്യം വൈകുന്നേരം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുമെന്നാണ് വിവരം.
Sign in
Sign in
Recover your password.
A password will be e-mailed to you.