രാഹുല്‍ ഗാന്ധി നാളെ പത്രിക നല്‍കും

0

രാഹുല്‍ ഗാന്ധി നാളെ രാവിലെ 11 മണിക്ക് പത്രിക സമര്‍പ്പിക്കുമെന്ന് രമേശ് ചെന്നിത്തല. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റയില്‍ റോഡ് ഷോ നടത്തും. പ്രിയങ്ക ഗാന്ധി രാഹുലിനെ അനുഗമിക്കും. ഇന്ന് രാത്രി 8.30 ന് കോഴിക്കോട് എത്തുന്ന രാഹുല്‍ ഗാന്ധി നാളെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടൊപ്പം വയനാട്ടില്‍ എത്തും. പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തെ അനുഗമിക്കുമെന്നറിയുന്നു. പത്രിക സമര്‍പ്പിക്കാനും പ്രിയങ്ക രാഹുലിനൊപ്പം വരണാധികാരിക്ക് മുന്നിലെത്തിയേക്കും.എസ്.കെ.എം.ജെ ഹൈസ്‌കൂളിനടുത്തു വരെ റോഡ് ഷോ കടന്നു പോകുന്നത് കൊണ്ട് നാളെ കല്‍പ്പറ്റ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. വി.വി.ഐ.പികള്‍ തിരിച്ച് പോകുന്നത് വരെ ഗതാഗത നിയന്ത്രണം തുടരും. വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് വണ്‍വേയിലൂടെ വഴി തിരിച്ച് വിടും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മറ്റു ദേശീയ നേതാക്കളും പത്രിക സമര്‍പ്പണത്തിന് ശേഷം തിരിച്ച് പോകും. ഈ മാസം 11 ന് വീണ്ടും വയനാട്ടില്‍ എത്തുമെന്നാണ് വിവരം. അതുവരെ പ്രചാരണത്തിന് രമേശ് ചെന്നിത്തല നേതൃത്വം നല്‍കും.

ബുധനാഴ്ച രാത്രിയോടെ കോഴിക്കോട്ടെത്തുന്ന രാഹുല്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെ കല്‍പ്പറ്റ എസ്.കെ.എം ജെ.സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങും. രാഹുലിന്റെ ആദ്യ വരവില്‍ തന്നെ പഴുതടച്ച അതീവ സുരക്ഷാവലയത്തിലേക്ക് നീങ്ങുകയാണ് വയനാട് .നേരത്തെ കോഴിക്കോട്ടു നിന്നും റോഡു മാര്‍ഗ്ഗമെത്തി ലക്കിടിയില്‍ സ്വീകരണമൊരുക്കി റോഡ് ഷോയിലൂടെ കല്‍പ്പറ്റയിലെത്തുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ ഇതിന് എസ്.പി.ജി പച്ചക്കൊടി കാട്ടിയിട്ടില്ല എന്നാല്‍ ഇത്തരം ഒരു പദ്ധതിയാണ് ഡി.സിസിയുടെ മുന്നിലുള്ളത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് എത്തുന്ന രാഹുല്‍ നേരെ ഡി.സിസി ഓഫീസിലേക്ക് പോകും തുടര്‍ന്ന് 11.30 ഓടെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍, യു.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ക്കൊപ്പം വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇതിനു ശേഷം റോഡ് ഷോയിലൂടെ വോട്ടര്‍മാരെയും പാര്‍ട്ടി അണികളെയും നേരില്‍ കാണാനാണ് പദ്ധതി. എസ്.പി.ജിയുടെ നേതൃത്വത്തില്‍ സംസ്ഥാന പോലീസ് സേനയുടെ ഒരു വന്‍ സംഘം തന്നെ വയനാട്ടില്‍ സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോലീസ്, വനംവകുപ്പ് റവന്യൂ ഉദ്യോഗസ്ഥരുമായും ജില്ലാ കലക്ടറുമായും എസ്.പി.ജി ചര്‍ച്ച നടത്തി കഴിഞ്ഞു. അതീവ സുരക്ഷാ ഭീഷണി നേരിടുന്ന പ്രദേശമായാണ് വയനാടിനെ കാണുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശമായ വൈത്തിരി താലൂക്കിലാണ് രാഹുല്‍ പ്രവേശിക്കുന്നത്. രാഹുല്‍ എത്തി തിരികെ പോകുന്നതുവരെ പഴുതടച്ച സുരക്ഷയാണ് വയനാട്ടില്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ടതിലുള്ള പകയുമായാണ് മാവോവാദികള്‍ വയനാടന്‍ വനാന്തരങ്ങളില്‍ റോന്ത് ചുറ്റുന്നത്. അതു കൊണ്ട് വയനാട്ടിലെ വനമേഖലകളൊക്കെ പോലീസ് നിരീക്ഷണത്തിലാണ് ‘കഴിഞ്ഞ രണ്ടു ദിവസമായി വാഹന പരിശോധന കര്‍ശനമാണ് മൂന്നു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ അതീവ സുരക്ഷാ സംവിധാനമാണ് രാഹുലിനായി ഒരുങ്ങുന്നത്. രാഹുല്‍ മത്സരിക്കുന്ന മണ്ഡലമായതിനാല്‍ ഇലക്ഷന്‍ തീരുന്നതുവരെ എസ്.പി.ജിയുടെ സുരക്ഷാ കണ്ണുകളിലായിരിക്കും ഇനി വയനാട്

Leave A Reply

Your email address will not be published.

error: Content is protected !!