പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ ആദ്യവാരം
കമ്പളക്കാട് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സീസണ്‍-3 കെ.എഫ്.എല്‍ ഏപ്രില്‍ ആദ്യവാരം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം വാങ്ങി നല്‍കുക,കിടപ്പു രോഗികളെ സഹായിക്കുക, സോഷ്യല്‍ മീഡിയ ഗെയിമുകളില്‍ നിന്നും യുവാക്കളെ അകറ്റി നിര്‍ത്തി കായികപരമായും സാമൂഹികപരമായും മുന്നോട്ട് നയിക്കുക തുടങ്ങിയ ലക്ഷ്യത്തോടുകൂടിയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണ്ണമെന്റിന്റെ പ്രചരണാര്‍ത്ഥം സീസണ്‍ -3 യുടെ ബ്രോഷര്‍ പ്രകാശനം ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മായ സുരഭി ഹാര്‍ഡ് വേര്‍സ് മാനേജിംഗ് ഡയറക്ടര്‍ സാദ്ദിഖിന് നല്‍കിക്കൊണ്ട് കമ്പളക്കാട് സബ്ബ് ഇന്‍സ്‌പെക്ടര്‍ നിഷാന്ത് നിര്‍വ്വഹിച്ചു. കെ.എഫ്.എല്‍ ആപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മായില്‍ നിര്‍വഹിച്ചു.