പനിക്കൊപ്പം എച്ച് 3 എന്‍ 2 സാന്നിധ്യവും; നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

0

പനിക്കൊപ്പം എച്ച് 3 എന്‍ 2 സാന്നിധ്യവും;
നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

 

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം എച്ച് 3എന്‍ 2 വൈറസ് സാന്നിധ്യം സ്ഥീരികരിച്ചു. എല്ലാ ജില്ലയിലും നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി
പനിക്കൊപ്പം ഒരാഴ്ചവരെ നീണ്ടുനില്‍ക്കുന്ന ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സതേടുന്നവരുടെ എണ്ണം കൂടിവരുകയാണ്.പനിബാധിതര്‍ ജാഗ്രതപാലിക്കണമെന്നും സ്വയംചികിത്സ നടത്തരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ കഴിഞ്ഞദിവസം സ്ഥിരീകരിച്ച ഇന്‍ഫ്‌ളുവന്‍സ എച്ച്. 3 എന്‍ 2 വൈറസ് സാന്നിധ്യം ഏതാനും ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും വൈറസ് സാന്നിധ്യം വ്യാപകമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഏതൊക്കെ ജില്ലകളിലാണ് വൈറസ് ബാധയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

എച്ച് 1 എന്‍ 1 പോലെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് ഒസള്‍ട്ടാമിവിര്‍പോലെയുള്ള മരുന്ന് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സതേടുന്നവരില്‍നിന്നുള്ള സാമ്പിള്‍ ജനിതകശ്രേണീകരണത്തിന് ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. സാമ്പിളുകളില്‍ നടത്തിയ തുടര്‍ പരിശോധനയിലാണ് എച്ച് 3 എന്‍ 2 സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. എല്ലാജില്ലയിലും പനിബാധിതരുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

പനിബാധിതര്‍ ജാഗ്രതപാലിക്കണമെന്നും സ്വയംചികിത്സ നടത്തരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഹോസ്റ്റലുകള്‍, ആളുകള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളിലാണ് പെട്ടെന്ന് രോഗം പകരുന്നത്. കുടിവെള്ളം കൃത്യമായി മൂടിവെക്കണം. മുറിക്കുള്ളില്‍ സൂക്ഷിച്ചിട്ടുള്ള ചെടിപ്പാത്രങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം

Leave A Reply

Your email address will not be published.

error: Content is protected !!