ഏപ്രില്‍ 23ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്ന് വയനാട് ലോക്സഭ മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ എ.ആര്‍ അജയകുമാര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ 575 പോളിംഗ് സ്റ്റേഷനുകള്‍ തിരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുണ്ട്. സമാധാന പൂര്‍ണ്ണവും സുതാര്യവുമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനുളള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ജനാധിപത്യ പ്രക്രിയയുടെ ശാക്തീകരണത്തിന് ഓരോ വോട്ടറും വോട്ട് ചെയ്യേണ്ടത് അനിവാര്യമാണെന്നും ജില്ലയിലെ എല്ലാ വോട്ടര്‍മാരും മറക്കാതെ വോട്ട് രേഖപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഓരോരുത്തരുടെയും വോട്ട് നമ്മുടെ മഹത്തായ രാജ്യത്തിന്റെ ജനാധിപത്യത്തെ ശാക്തീകരണത്തിനു കരുത്ത് പകരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കടക്കം പോളിംഗ് സ്റ്റേഷനുകളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, പരാതികള്‍, സംശയങ്ങള്‍ എന്നിവ 1950 എന്ന ടോള്‍ഫ്രീ നമ്പരിലൂടെ അറിയിക്കാം.
Sign in
Sign in
Recover your password.
A password will be e-mailed to you.