വീണ്ടും ഇന്ധനവില വര്‍ദ്ധന

0

ബത്തേരി: പെട്രോളിനും ഡീസലിനും ഈ വര്‍ഷം വര്‍ദ്ധിച്ചത് നാലു രൂപയിലധികം. പെട്രോളിന് 4 രൂപ ആറ് പൈസയുടെ വര്‍ദ്ധനവും ഡീസലിന് നാലു രൂപ നാലു പൈസയുടെ വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായ വിലക്കുറവിന് ശേഷമാണ് ഈ വര്‍ഷം വിലവര്‍ദ്ധിക്കുന്നത്.

കഴിഞ്ഞ മൂന്നുമാസത്തിന്നിടെയാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. 2018 ഡിസംബര്‍ 31 ന് പെട്രോളിന് 71 രൂപ 79 പൈസയും, ഡീസലിന് 67 രൂപ 26 പൈസയുമായിരുന്നു വില. എന്നാല്‍ പുതുവര്‍ഷം പിറന്ന് മൂന്നുമാസം പിന്നിടുമ്പോള്‍ ഇന്നത്തെ വില പെട്രോളിന് 75രൂപ 75പൈസയും ഡീസലിന് 71രൂപ 30 പൈസയുമാണ്. പെട്രോളിന് നാലുരൂപ ആറ് പൈസയുടെയും ഡീസലിന് നാലു രൂപ നാലു പൈസയുടെയും വില വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനിടെ ഈ മാസം എട്ടിന് ഡീസലിന് 72 രൂപ 34 പൈസയായി ഉയര്‍ന്നിരുന്നു. പിന്നീട് ഒരു രൂപ മൂന്നു പൈസ കുറഞ്ഞാണ് ഇപ്പോള്‍ 71 രൂപ 30 പൈസയിലെത്തി നില്‍ക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് മറ്റ് സാധന സാമഗ്രികളുടെ വിലവര്‍ദ്ധനവിനും കാരണമാകുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!