കര്‍ലാട് അഡ്വഞ്ചര്‍ ക്യാമ്പ് വികസനം, പ്രവര്‍ത്തനോദ്ഘാടനം ടൂറിസം മന്ത്രി നിര്‍വ്വഹിച്ചു

0

ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേന നടപ്പാക്കുന്ന കര്‍ലാട് അഡ്വഞ്ചര്‍ ക്യാമ്പ് സാഹസിക വിനോദസഞ്ചാര വികസനം വിപുലീകരണ പദ്ധതി പ്രവര്‍ത്തനോദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും ശോഭയേകുന്ന വയനാടിന് അഡ്വഞ്ചര്‍ ടൂറിസം രംഗത്തും വളരെയധികം സാധ്യതകളുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് കര്‍ലാട് തടാകപരിസരത്ത് സര്‍ക്കാര്‍ അഞ്ചു കോടിയോളം രൂപയുടെ ടൂറിസം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പി, തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ആന്റണി, ഡിടിപിസി എക്‌സിക്യൂട്ടീവ് മെംബര്‍ എം സെയ്ത്, ഗ്രാമപ്പഞ്ചായത്ത് അംഗം റീന സുനില്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, ഡിടിപിസി സെക്രട്ടറി ബി ആനന്ദ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!