കല്‍പ്പറ്റ: കലാസാംസ്‌കാരിക സാമൂഹ്യസേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിംഗേഴ്‌സ് ഗ്രൂപ്പ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ പ്രിയതാരം അനുസിത്താരയ്ക്ക് ജന്മനാടിന്റെ ആദരവ് നല്‍കി. കലാഭവന്‍മണിയുടെ അനുസ്മരണ പരിപാടിയുടെ ഭാഗമായി വേദിയില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി സിംഗേഴ്‌സ് ഗ്രൂപ്പിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച പാട്ടുത്സവവും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം എ ഡിഎം-കെ അജീഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍മാന്‍മാരായ പി.പി.ആലി, എ.പി.ഹമീദ് കൗണ്‍സിലര്‍ വി.ഹാരിസ്, വിജയന്‍ ചെറുകര, ടി.നാസര്‍, വി.ശ്രീനിവാസന്‍, ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ അഡ്വ.ചാത്തുക്കുട്ടി, ഡ്രിംസ് ഫിലീം ചാരിറ്റബിള്‍ സെക്രട്ടറി കെ.സെക്രട്ടറി കെ.സുബൈര്‍ വയനാട് എന്നിവര്‍ സംസാരിച്ചു. താരം അനുസിത്താരയെ എ ഡി.എം ഉപഹാരം നല്‍കി ആദരിച്ചു. സിംഗേഴ്‌സ് ഗ്രൂപ്പ് ഭാരവാഹികളായ എം.ഹരീഷ് നമ്പ്യാര്‍,ബാബുരാജ് വൈത്തിരി, എന്‍.ഒ. ദേവസ്യ, സലാം കല്‍പ്പറ്റ, ബി.ആര്‍ ഭാനുമോന്‍, സി.വിക്രം ആനന്ദ്, ആര്‍.ഗോപാലകൃഷ്ണന്‍, ആര്‍.വിജയന്‍ മാസ്റ്റര്‍, കെ.ഷൈലജ, അനുസിത്താര, വിഷ്ണുപ്രിയ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ കലാസൃഷ്ടികള്‍ അവതരിപ്പിക്കാന്‍ ആസ്ഥാനമായ കല്‍പ്പറ്റയില്‍ മള്‍ട്ടിപര്‍പ്പസ് തിയ്യേറ്റര്‍ കോപ്ലക്‌സ് തിയറ്റര്‍ സ്ഥാപിക്കണമെന്ന് അനുസിതാര മറുപടി പ്രസംഗത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.