തൊഴിലുറപ്പ് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

0

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്യുക, ജോലി ചെയ്ത് ഏഴ് ദിവസത്തിനകം കൂലി നല്‍കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ആര്‍.ജി.എ വര്‍ക്കേഴ്സിന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ജില്ലാ പ്രസിഡന്റ് എ.വിജയന്‍ ഉദ്ഘാടനം ചെയ്തു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ തൊഴിലുറപ്പ് തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് എസ്റ്റിമേറ്റ് പ്രകാരമുള്ള ജോലി തീര്‍ത്ത് പോകാന്‍ അനുവദിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.നിഷ ശശി അദ്ധ്യക്ഷത വഹിച്ചു.സി.പി വിന്‍സന്റ്, റഷിത പ്രതീക്ഷ്, സണ്ണി ഓലി കരോട്ട്, കെ.ജെ ജോളി, ജോബി കെ.വി തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!