അഗതി രഹിത കേരളം സംസ്ഥാന തല ഉദ്ഘാടനം വ്യാഴാഴ്ച്ച

0

അഗതി രഹിത കേരളം സംസ്ഥാന തല ഉദ്ഘാടനം വ്യാഴാഴ്ച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ അഗതി രഹിത കേരളം പദ്ധതി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സംസ്ഥാനത്തെ ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ നിലവില്‍ പദ്ധതിയുടെ ഭാഗമാകും.നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന ആശ്രയ പദ്ധതി അഗതി രഹിത കേരളം പദ്ധതി ആരംഭിക്കുന്നത്. സമൂഹത്തിലെ അശരണരും നിരാലംബരുമായവര്‍ക്ക് സാമൂഹ്യാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുക വഴി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് അഗതി രഹിത കേരളം പദ്ധതി ലക്ഷ്യം വെക്കുന്നത്. സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ സര്‍വ്വേ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക അഗതി ഗ്രാമസഭക്കും മെഡിക്കല്‍ ക്യാമ്പുകളും ശേഷമാണ് പദ്ധതിക്ക് അംഗീകാരം നല്‍കുന്നത്. അതിജീവനാവശ്യങ്ങളായ ഭക്ഷണം, ചികിത്സ, വസ്ത്രം വിവിധ തരം പെന്‍ഷനുകള്‍ എന്നിവയും അടിസ്ഥാന ആവശ്യങ്ങളായ ഭൂമി, പാര്‍പ്പിടം, കുടിവെള്ളം, ശുചിത്വ സംവിധാനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവയും വികസന ആവശ്യങ്ങളായ ഉപജീവന തൊഴില്‍പരിശീലനം എന്നിവക്കു പുറമെ മാനസിക വികസന ആവശ്യങ്ങള്‍ക്കായുള്ള പ്രത്യേക സംവിധാനവും പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകും . പത്രസമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, എ.ഡി.എംസിമാരായ കെ.പി ജയചന്ദ്രന്‍, കെ.എ ഹാരിസ്, കെ.ടി മുരളി, കെ.ജെ ബിജോയ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!