വിദ്യാര്‍ത്ഥി സംഗമം സ്മരണാമൃതം 17 ന്
അഞ്ചുകുന്ന് ഗാന്ധിമെമ്മോറിയില്‍ യു.പി സ്‌ക്കൂള്‍ സപ്തതി ആഘോഷവും സര്‍വ്വിസില്‍ നിന്നും വിരമിക്കുന്ന എല്‍സമ്മ, ഫ്രാന്‍സീസ് എല്‍.സി എന്നിവര്‍ക്കുള്ള യാത്രയയപ്പും സ്‌കൂള്‍ വാര്‍ഷികവും മാര്‍ച്ച് ഒന്നിന് കോഴിക്കോട് രൂപത മെത്രാന്‍ ഡോ: വര്‍ഗ്ഗീസ് ചക്കാലക്കല്‍ ഉദ്ഘടനം ചെയ്യുമെന്ന് സ്‌ക്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സപ്തതി ആഘോഷത്തിന്റെ മുന്നോടിയായുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സ്മരണാമൃതം 17 ഞായറാഴ്ച്ച രാവിലെ 9.30 ന് നടക്കുമെന്നും ഇവര്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ ശിവരാമന്‍ മാസ്റ്റര്‍ കണ്‍വീനര്‍ എം കെ ശിഹാബുദ്ദീന്‍, പ്രധാനാധ്യാപകന്‍ കെ എല്‍ തോമസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളായ മനുമോള്‍, വിനോദ് കുമാര്‍ പി.ടി എ ഭാരവാഹികളായ അബ്ദുള്‍ ഗഫൂര്‍ യു. അബ്ദുള്‍ റഹിം കെ.പി അദ്ധ്യാപകരായ ബിജു. പി ആര്‍ ,മില്‍ട്ടണ്‍ സ്വാമിദാസ്, അര്‍ഷാദ് അലി തുടങ്ങിയവര്‍ പങ്കെടുത്തു