ബത്തേരി നഗരസഭ അവിശ്വാസം പ്രമേയം 23ന്.എല്‍.ഡി.എഫിന്റെ പിന്തുണയോടെ കേരളകോണ്‍ഗ്രസ്സ് എം അംഗം ചെയര്‍മാനായിരിക്കുന്ന നഗരസഭ ഭരണമിതിക്കെതിരെയാണ് അവിശ്വാസ പ്രമേയം യു.ഡി.എഫ് കൊണ്ടുവരുന്നത്.എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യഅംഗങ്ങളുള്ള നഗരസഭയില്‍ ഏകഅംഗമുള്ള ബി.ജെ.പിയുടെ നിലപാടായിരിക്കും നിര്‍ണ്ണായകമാകുക.മൂന്ന് വര്‍ഷം പൂര്‍ത്തിയായ ഭരണസമിതിക്കെതിരെയാണ് യു.ഡി.എഫ് അവശ്വാസപ്രമേയം കൊണ്ടുവരുന്നത്.ഈ മാസം 23നാണ് പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും.രാവിലെ ചെയര്‍മാനെതിരെയും ഉച്ചക്കുശേഷം വൈസ് ചെയര്‍പേഴ്സണെതിരെയുമാണ് അവിശ്വാസത്തിന്‍മേലുള്ള വോട്ടെടുപ്പ് നടക്കുക.നലിവിലെ കക്ഷിനലി അനുസരിച്ച് 35 അംഗഭരണസമിതിയില്‍ യു.ഡി.എഫ് 17,എല്‍.ഡി.എഫ് 16,കേരള കോണ്‍ഗ്രസ്സ് എം 1,ബി.ജെ.പി 1 എന്നിങ്ങനെയാണ് സീറ്റ്നില.ഈ സാഹചര്യത്തില്‍ ബി.ജെ.പിയുടെ നിലപാട് നിര്‍ണ്ണായകമാകും.പൊതുതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലില്‍ വിജയിച്ചെത്തിയ കേരള കോണ്‍ഗ്രസ്സ് എം അംഗം ടി.എല്‍.സാബു എല്‍.ഡി.എഫിനെ പിന്തുണച്ചതുകൂടിയാണ് നഗരസഭയടെ പ്രഥമഭരണം എല്‍.ഡി.എഫിന് ലഭിച്ചത്.തുടര്‍ന്ന് ഇവര്‍തമ്മിലുള്ള ധാരണയനുസരിച്ചാണ് രണ്ട് വര്‍ഷത്തിനുശേഷം ചെയര്‍മാന്‍സ്ഥാനം എല്‍.ഡി.എഫ് കേരളകോണ്‍ഗ്രസ്സ് എം അംഗത്തിന് നല്‍കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.