ഹാരിസന്‍ മലയാളം പ്ലാന്റേഷന്‍ കീഴിലുള്ള തൊവരിമല എസ്റ്റേറ്റില്‍ ഫ്രൂട്ടുകള്‍ നടാന്‍ എന്ന പേരില്‍ ഭൂമി തരം മാറ്റുന്നതായി പരാതി. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് എസ്റ്റേറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ ഫ്രൂട്ട്‌സ് വെച്ച് പിടിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ മറവിലാണ് തൊവരിമല എസ്റ്റേറ്റിലെ അമ്പുകുത്തി പട്ടിയമ്പം പ്രദേശങ്ങളില്‍ വ്യാപകമായി ചെങ്കുത്തായ പ്രദേശങ്ങളില്‍ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് തേയില ചെടികള്‍ പിഴുതു മാറ്റി മണ്ണ് നിരത്തി പഴവര്‍ഗ്ഗങ്ങള്‍ നടാനുള്ള ശ്രമം നടക്കുന്നത്.
2019 ലെ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പണി നടക്കുന്നത്. ഇത്തരത്തില്‍ മണ്ണ് നീക്കം ചെയ്ത് തൈകള്‍ നടുമ്പോള്‍ ഈ മലയുടെ ചെരുവില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ജീവന്‍ തന്നെ ഭീഷണിയാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അടിയന്തരമായി ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്ക്കാനുള്ള നടപടി മാനേജ്‌മെന്റ് വസ്തു ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.