ഡിസിസി ട്രഷറര്‍ എന്‍. എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ശക്തമായ പ്രതിഷേധ പരിപാടികള്‍ കടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 28ന് വൈകിട്ട് നാലരയ്ക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ മനുഷ്യ ചങ്ങല തീര്‍ക്കും. ചുങ്കം മുതല്‍ മണിച്ചിറ വരെയാണ് 2000 പേര്‍ അണിനിരക്കുന്ന മനുഷ്യ ചങ്ങല തീര്‍ക്കുക. തുടര്‍ന്ന് സ്വതന്ത്രമൈതാനിയില്‍ പൊതു സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യുമെന്നും. സിപിഎം നേതാക്കള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.