ഗോത്രഭാഷയില്‍ പുസ്തകമിറക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍
ഗോത്ര സംസ്‌കാരത്തെ കുറിച്ച് ആഴത്തില്‍ പഠിച്ച് പൂര്‍ണ്ണമായും ഗോത്രഭാഷയില്‍ പുസ്തകമിറക്കാനൊരുങ്ങി പിലാക്കാവ് സെന്റ് ജോസഫ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.സ്‌കൂളിലെ ഗോത്ര വിഭാഗത്തില്‍പെടുന്ന അമ്പതോളം വിദ്യാര്‍ത്ഥികളും സ്‌കൂളിലെ അധ്യാപകരും പി ടി എയുംവിവിധ ഉന്നതികളില്‍ നേരിട്ടെത്തി ഗോത്ര സംസകാരവും, ആചാരാനഷ്ടാനങ്ങളും ഗോത്ര ജീവിത രീതികളുമെല്ലാം പഠിച്ച് ്‌ഗോത്രഭാഷയില്‍ പുസ്തകം തയ്യാറാക്കുന്നത്.
പണിയ,അടിയ,കാട്ടുനായ്ക്ക, കുറിച്യ തുടങ്ങിയ ഗോത്രവിഭാഗങ്ങളിലെ 39 ഓളം ഉന്നതികളില്‍ നേരിട്ട് സന്ദര്‍ശിച്ച് വാമോഴിയാല്‍ തലമുറകള്‍ കൈമാറി വന്നതും ഇന്നും ലീഖിതമല്ലാത്തതുമായ ആചാരങ്ങളും, വിശ്വാസവും കലയും സാഹിത്യവും സമുദായ മൂപ്പന്‍ന്മാരില്‍ നിന്നും, മുതിര്‍ന്ന കാരണവന്മാരില്‍ നിന്നും കൃത്യമായ വിവരശേഖരണം നടത്തി അവ തനിമ ഒട്ടും ചോരാതെ തങ്ങളുടെ പുതു തലമുറയ്ക്കും, പൊതു സമൂഹത്തിനും, മനസ്സിലാക്കാന്‍ സമ്പൂര്‍ണമായും ഗോത്രഭാഷയില്‍ പുസ്തക രചന നടത്തുകയാണ് തിരഞ്ഞെടുത്ത 40 ഓളം വിദ്യാര്‍ത്ഥികള്‍. മാരിഗ എന്ന്‌പേരിട്ടിരിക്കുന്നപുസ്തകത്തിന്റെ കവര്‍ പേജ് ജനുവരി ഇരുപത്തി അഞ്ചിന് കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ:വര്‍ഗ്ഗീസ് ചക്കാലക്കല്‍ നിര്‍വ്വഹിക്കും. പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി പതിനേഴിന് സ്‌കൂളിന്റെ അറുപത്തി എട്ടാമത് വാര്‍ഷിക ആഘോഷ പരിപാടിയില്‍ വെച്ച് മന്ത്രി ഓര്‍ കേളു നിര്‍വ്വഹിക്കും.പ്രധാനഅധ്യാപിക ജാസ്സി .പി .ജെ പി ടി എ പ്രസിഡന്റ് സമീര്‍ എം എ , ഗോത്രബന്ധു അധ്യാപികയായജയന്തി ശിവന്‍,അധ്യാപകരായ സനു ജോണ്‍,നൗഷാദ് ടി കെ സിനി ബേസില്‍, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ പുസ്തകമിറക്കുന്നത്