തൊണ്ടര്‍നാട് ബീവറേജ് ഔട്ട്‌ലെറ്റിലെ മോഷണം; പ്രതികള്‍ പിടിയില്‍
നിരവധി കേസുകളില്‍ പ്രതികളായ കോഴിക്കോട് പേരാമ്പ്ര സ്വദേശി സതീശന്‍, എറണാകുളം സ്വദേശി ബിജു എന്നിവരയൊണ് മോഷണം നടന്ന് ഒരാഴ്ചക്കുള്ളില്‍ തൊണ്ടര്‍നാട് പോലീസ് പിടികൂടിയത്. എട്ടാം തീയതി രാത്രിയാണ് തൊണ്ടനാട് ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം നടന്നത്. ഇരുപത്തി രണ്ടായിരം രൂപയും വില കൂടിയ 80 കുപ്പി മദ്യവുമാണ് മോഷ്ടിച്ചത്. പോലിസിലെ വിവിധ വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ പ്രതികളുടെ സിസിടിവി ദൃഷ്യങ്ങളും മറ്റും പരിശോധിച്ചതില്‍ നിന്നും പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. തൊണ്ടര്‍നാട് സി ഐ അഷ്‌റഫ് എസ് ന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ മൊയ്തു കെ, അബ്ദുല്‍ അസീസ്, ബിന്‍ഷാദ് അലി, സി പി ഒ മാരായ ജിമ്മി, ഷിന്റോ ജോസഫ്, ശ്രീജേഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.