വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് പരാതി
മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. വാഹനപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനിക്ക് ചികിത്സ നല്‍കിയതില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം. മാനന്തവാടി പെരുവകകുട്ടന്‍ പറമ്പില്‍ അനിലിന്റ മകള്‍ അനിഷ മരിയക്ക് ഈ മാസം എട്ടാം തിയ്യതി സ്‌ക്കൂട്ടറില്‍ നിന്ന് വീണ് കൈക്ക് പരിക്ക് പറ്റിയിരുന്നു.മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികിതസ തേടുകയും ഡ്യുട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എക്‌സേറേ എടുക്കുകയും, കൈക്ക് സ്‌ളാബിടുകയും ചെയ്തു. ഓര്‍ത്തോ ഒ പി യിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ഓര്‍ത്തോ ഒ പി ദിവസമായ പത്താം തിയതി ചികിത്സ തേടുകയായിരുന്നു, ഡോക്ടര്‍ എക്‌സേ റേ എടുക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും എക്‌സ് റേ എടുക്കുകയും ചെയ്തു, ഇത് പരിശോധിച്ച ഡോക്ടര്‍ കൈക്ക് പൊട്ടല്‍ ഇല്ലെന്നും ചതവും, നീര്‍ക്കെട്ടും മാത്രമെ ഉള്ളുവന്നും ബാന്‍ഡേജ് 10 ദിവസം കഴിഞ്ഞ് അഴിച്ച് കളയാമെന്നും അറിയിച്ച് ഗുളികകള്‍ നല്‍കി പറഞ്ഞയക്കുകയായിരുന്നു. നീര്‍ക്കെട്ടും, വേദനയും കലശലായതിനെ തുടര്‍ന്ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിചികിത്സ തേടി എക്‌സേ റേ പരിശോധിച്ച പ്പോള്‍ കൈ ക്ക് പൊട്ടല്‍ കണ്ടെത്തുകുയും വീണ്ടും ബാന്‍ഡേജ് ഇടുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനീഷ് ആരോഗ്യ വകുപ്പ് മന്ത്രിക്കും, ഡി എം ഒ ക്കും പരാതി നല്‍കി.