മോഷ്ടാക്കളുടെ ഭീതിയില്‍ വടക്കനാട് ഗ്രാമം
കഴിഞ്ഞദിവസം രാത്രിയാണ് വടക്കാനാട് ഗ്രാമത്തില്‍ മോഷണ പരമ്പര നടന്നത്. ഏഴ് വീടുകളില്‍ മോഷ്ടാക്കളെത്തി. ആറ് വീടുകളില്‍ നിന്ന് വലിയ ചെമ്പു പാത്രങ്ങളും ആയുധങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രദേശവാസികളായ ആരംപിള്ളിക്കല്‍ സിജോ, എത്തപ്പാടത്ത് ഷൈജന്‍, ചുണ്ടാട്ട് സുനീഷ്, വട്ടക്കുന്നേല്‍ ഷൈന്‍, കാരാട്ട്കുനി മുകുന്ദന്‍, കാവാട്ട് യാക്കോബ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. വീടിനു പുറത്തുവച്ച് പാത്രങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്.
മോഷ്ടാക്കളുടെ സിസിടിവി ദൃശ്യവും ഇവര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ബത്തേരി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.