ബത്തേരി എബനേസര്‍ കേബിള്‍ നെറ്റ് വര്‍ക്കിന് കീഴിലെ അരിമാനി, ചമയംകുന്ന്, കോളിയാടി, കൈപ്പഞ്ചേരി, മാക്കുറ്റി തുടങ്ങിയ പ്രദേശങ്ങളിലെ കേബിളുകളാണ് വ്യാപകമായി മുറിച്ചിട്ടത്. ബത്തേരി,നൂല്‍പ്പുഴ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് തടസ്സപ്പെട്ടതിനാല്‍ പ്രദേശത്തെ ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു. സംഭവത്തില്‍ സി.ഒ.എ ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.കുറ്റക്കാരെ ഉടന്‍ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.