ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
സുല്‍ത്താന്‍ ബത്തേരിയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നായ്ക്കട്ടി മാതമംഗലം സ്വദേശി പാലക്കുനിയില്‍ മൂസയുടെ മകന്‍ സജീര്‍ (38) ആണ് മരിച്ചത്. ബത്തേരി സലാല മൊബൈല്‍സിന്റെ പാര്‍ട്ണര്‍ ആണ് മരിച്ച സജീര്‍. ആര്‍ട്ടിസ്റ്റ് അഗ്‌നി റഷീദ് സഹോദരനാണ്. ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം വൈകിട്ട് 5. 30ന് നായ്ക്കട്ടി ജുമാ മസ്ജിദ് പള്ളിയില്‍.