എന്‍ജിഒ കോണ്‍ഫെഡറേഷന്‍ അംഗമായ സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് റിസര്‍ച്ച് ആന്‍ഡ് സമലപ്പമെന്റല്‍ സ്റ്റഡീസ് ട്രസ്റ്റിന്റെ ഇബ്ലിമെന്റിംഗ് ഏജന്‍സിയായ സീഡ് വഴി വളണ്ടിയര്‍ ഗ്രാം പ്രൊജക്ടിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഗുണഭോക്ത വിഹിതം അടച്ച ലാപ്‌ടോപ്പ് വിതരണം നടത്തി. വിതരണോദ്ഘാടനം പുത്തൂര്‍വയല്‍ അക്ഷയ ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ ടി സിദ്ദിഖ്് നിര്‍വഹിച്ചു. സമൂഹത്തില്‍ നിന്നും മാതൃകാപരമായിട്ടുള്ള പ്രവര്‍ത്തനമാണ് സീഡ് ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ലാപ്‌ടോപ്പ് വിതരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ എടുക്കാം എന്നും സീഡ് ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ ആദ്യ ലാപ്‌ടോപ് വിതരണം വിദ്യാര്‍ത്ഥിയായ പ്രണവ് ജോയിക്ക് എംഎല്‍എ നല്‍കി. വയനാട് സീഡിന്റെ പുതിയ പ്രോജക്ട് ആയ ജൈവഗ്രാമം പദ്ധതി ഔപചാരികമായ ഉദ്ഘാടന കര്‍മ്മം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് ടി ജെ ഐസക് നിര്‍വഹിച്ചു. ജൈവ ഗ്രാമം പദ്ധതിയുടെ ആദ്യ മെമ്പര്‍ഷിപ്പ് വിതരണം പി വി തോമസ് പുളിക്കായത്ത് എന്നവര്‍ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.യോഗദ്ധ്യക്ഷനായ സോണി ആസാദ് പദ്ധതി വിശദീകരണവും, സീഡിന്റെ പ്രവര്‍ത്തന രീതിയും വിശദീകരിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ജൈന ജോയി, കല്‍പ്പറ്റ സീഡ് സെക്രട്ടറി എബിന്‍ തോമസ്, ബത്തേരി സീഡ് പ്രസിഡന്റ് സരസ്വതി ടി എം, മനന്തവാടി സീഡ് പ്രസിഡന്റ് മധു ഇ കെ, പനമരം സിഡ് പ്രസിഡന്റ് രജീഷ് പി ആര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. യോഗത്തിന് കല്‍പ്പറ്റ സീഡ് പ്രസിഡന്റ് ജോണ്‍ മാത്യു സ്വാഗതവും, ബത്തേരി സീഡ് സെക്രട്ടറി ഷിജ പി നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം പദ്ധതിയുമായി ബന്ധപ്പെട്ട പരീശിലനം വിദ്യാര്‍ത്ഥികള്‍ക്ക് സ്പീയാര്‍ഡ്‌സ് ട്രൈനര്‍ ശ്രീഷമ നല്‍കുക ഉണ്ടായി. തുടര്‍ന്ന് അഞ്ഞുറിന് താഴെ ലാപ്‌ടോപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി.