വടക്കനാട് പള്ളിവയല്‍ അമ്പതേക്കര്‍ പ്രദേശത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു.വനംവകുപ്പ് പ്രദേശങ്ങളില്‍ സ്ഥാപിച്ച ക്യാമറകളിലും നേരിട്ടും കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതോടെയാണ് ഇന്ന് വൈകിട്ടോടെ കൂടുകള്‍ സ്ഥാപിച്ചത്. താത്തൂര്‍-കുപ്പാടി ഫോറസ്റ്റ് സെക്ഷന്‍ പരിധികളില്‍ വരുന്ന കാട്ടിക്കൊല്ലി അമ്മവയല്‍ പ്രദേശങ്ങളിലാണ് രണ്ടു കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നത്.കടുവയുടെ കഴുത്തിന് പരിക്കേറ്റുണ്ടെന്നാണ് വനവകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം. ഒരാഴ്ച മുമ്പാണ് കടുവയെ നാട്ടുകാർ കണ്ടത്. അമ്പതേക്കർ സങ്കേതത്തിലെ ചിക്കന്റെ പോത്തിനെ മേയാൻ വിട്ട സമയത്ത് കടുവ ആക്രമിച്ച് കൊന്നിരുന്നു. പിന്നീട് പലപ്പോഴും വളരെ സാവകാശം നടന്നു നീങ്ങുന്ന കടുവയെ കാണുകയും ചെയ്തു. ഇതോടെയാണ് വനവകുപ്പ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങിയത്. ഇതിനിടെ കടുവയെ വീണ്ടും നേരിട്ടു കാണുകയും കൂടി ചെയ്തതോടെയാണ് കടുവയെ പിടികൂടാൻ വനവകുപ്പ് തീരുമാനിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.