വയോധികയുടെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ്
തേറ്റമല വയോധികയുടെ കൊലപാതകത്തില്‍ പ്രതി ഹക്കീമിനെ തെളിവെടുപ്പിനായി എത്തിച്ചു. വന്‍ പോലീസ് സന്നാഹത്തില്‍ ആയിരുന്നു തെളിവെടുപ്പ്. കൊല നടന്ന വീടും കൊലക്കുശേഷം വയോധികയെ കൊണ്ടിട്ട് കിണറിന്റെ പരിസരത്തും തെളിവെടുപ്പിന് എത്തിച്ചു. കൊലപാതകത്തെക്കുറിച്ച് പ്രതി വിശദീകരിച്ചു.
എങ്ങനെ കൊല നടത്തി എന്നും, കൊലപാതകത്തിനുശേഷം. എന്തു ചെയ്തു എന്നും.മൃതദേഹം എങ്ങനെ കാറിന്റെ ഡിക്കിയില്‍ കയറ്റി എന്നും. അതിനുശേഷം. കിണറ്റില്‍ കരയില്‍ എത്തിച്ച്. കിണറിയിലേക്ക് മൃതദേഹം തള്ളിയിട്ടത് എങ്ങനെ എന്നതിനെപ്പറ്റിയും. അന്വേഷണ ഉദ്യോഗസ്ഥരോട്. പ്രതിഹക്കീം വിശദീകരിച്ചു. നാട്ടുകാരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധമാണ് ഉണ്ടായതെങ്കിലും പോലീസിന്റെ കൃത്യമായ ഇടപെടല്‍. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാകാതെ തെളിവെടുപ്പ് പൂര്‍ത്തീകരിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞദിവസമാണ് തെളിവെടുപ്പിനായി ഹക്കീമിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.