ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിനിരയായവരുടെ ലോണ്‍ തിരിച്ചടവിന്റെ പേരില്‍ പീഡിപ്പിക്കുന്ന ബജാജ് ഫിനാന്‍സ് വയനാട് ഓഫീസ് വീണ്ടും ആര്‍വൈജെഡി ഉപരോധിച്ചു. ചൂരല്‍മല മുണ്ടക്കുഴി പ്രദേശത്തുള്ള എല്ലാ ആളുകളുടെയും അക്കൗണ്ടില്‍ നിന്ന് പിടിച്ച പണം തിരികെ നല്‍കാം എന്ന തിങ്കളാഴ്ച നടന്ന സമരത്തിലെ ഉറപ്പ് പാലിക്കാതെ തുടര്‍ന്നാണ് ഇന്ന് വീണ്ടും ഉപരോധസമരം നടന്നത്. ഉപരോധ സമരം രാഷ്ട്രീയ യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിപി ഷൈജല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ടി ഹാഷിം,ജില്ലാ പ്രസിഡണ്ട് അജ്മല്‍ സാജിദ്, ഷൈജല്‍ കൈപ്പങ്ങല്‍,ജാഫര്‍ അമ്പിലേരി,ഷമീര്‍ കല്‍പ്പറ്റ, സലീം സി കെ ഫൈസല്‍ കൈതകൊല്ലി ജംഷീദ് എം വി, ദില്‍ഷാദ് നെടുങ്ങോട് എന്നിവര്‍ നേതൃത്വം നല്‍കി