കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരതര പരിക്ക്. എരുമാട് മാതമംഗലം സ്വദേശി അന്‍പ്മണി (38)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ എരുമാട് കപ്പാലയിലാണ് സംഭവം. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ വനം വകുപ്പിനൊപ്പം ചേര്‍ന്ന് തുരത്തുന്നതിനിടെയാണ് ആക്രമണം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വനംവകുപ്പിന് വഴി കാണിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന അന്‍പ്മണിയെ ആക്രമിക്കുകയായിരുന്നു എന്ന് പഞ്ചായത്തംഗം പ്രവീണ്‍ പറഞ്ഞു. ആക്രമണത്തില്‍ ആനയുടെ കൊമ്പിറങ്ങി അന്‍പ്മണിയുടെ വലത്തോളെല്ലെന് സമീപം ആഴത്തിലുള്ള പരിക്കേറ്റു. ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചാണ് ആനയെ തുരത്തിയത്. എരുമാട് മാതമംഗലം പ്രദേശത്ത് തന്നെ ആന തമ്പടിപ്പിച്ചിട്ടുണ്ട്. വനംവകുപ്പും സ്ഥലത്ത് നിലയുറപ്പിച്ചുട്ടുണ്ട്.